March 13, 2026
  • March 13, 2026
Breaking News
  • Home
  • Uncategorized
  • ‘ഇടത് വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറി, സംസ്ഥാനത്ത് ബിജെപി 35 ശതമാനം വോട്ട് പിടിക്കും’; കെ സുരേന്ദ്രൻ

‘ഇടത് വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറി, സംസ്ഥാനത്ത് ബിജെപി 35 ശതമാനം വോട്ട് പിടിക്കും’; കെ സുരേന്ദ്രൻ

By on March 13, 2026 0 5 Views
Share

സംസ്ഥാനത്ത് ഇടത് വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറിയാണ് നടക്കുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അത് കൂടുതൽ രൂക്ഷമാകും. കേരളത്തിൽ NDA ക്ക്‌ അനുകൂലമായ സാഹചര്യം. സംസ്ഥാനത്ത് ബിജെപി 35 ശതമാനം വോട്ട് പിടിക്കും. മഞ്ചേശ്വരത്ത് LDF ഫോർ UDF. UDFനെ പിന്തുണക്കുന്നത് LDFലെ വോട്ടർമാർ അംഗീകരിക്കില്ല. ഇടത് അണികൾ വലിയ അസംതൃപ്തിയിലാണ്.

മഞ്ചേശ്വരത്ത് LDF ന്റെ അസ്ഥിത്വം ഇല്ലാതാക്കുകയാണ് എന്നാണ് പ്രവർത്തകരുടെ വികാരം. മുസ്ലീം ലീഗുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന് ഇത്തവണ ജനങ്ങൾ മറുപടി നൽകും. പ്രധാനമന്ത്രി കൊച്ചിയിൽ വന്നതോട് കൂടി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. വികസിത കേരളം എന്ന ലക്ഷ്യത്തോടെയാണ് ബിജെപി തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്.

പിണറായി ദുർഭരണത്തിൽ മോചനം ആഗ്രഹിക്കുന്ന ജനങ്ങൾക്ക് ഒരു ശരിയായ ബദൽ ബിജെപി നടപ്പിലാക്കും. എൻഡിഎ അധികാരത്തിൽ വന്നാൽ മാത്രമേ കേരളത്തിൽ വികസനം നടക്കൂവെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു. അതുകൊണ്ട് വലിയ പ്രതീക്ഷയാണ് എൻഡിഎക്ക് ജനങ്ങൾ അർപ്പിച്ചിരിക്കുന്നത്. അത് യാഥാർഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് കേരളത്തിലെ ബിജെപി പ്രവർത്തകരെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Leave a comment

Your email address will not be published. Required fields are marked *