April 28, 2026
  • April 28, 2026
Breaking News
  • Home
  • Uncategorized
  • ബാഡ്മിന്റണ്‍: തോമസ് കപ്പില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍; ചൈനയെ തോല്‍പ്പിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാം

ബാഡ്മിന്റണ്‍: തോമസ് കപ്പില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍; ചൈനയെ തോല്‍പ്പിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാം

By on April 28, 2026 0 4 Views
Share

Thomas Cup Badminton

ഡെന്‍മാര്‍ക്കിലെ ഹോഴ്‌സന്‍സില്‍ നടക്കുന്ന തോമസ് കപ്പ് ബാഡ്മിന്റണില്‍ ലോക പുരുഷ ടീം ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഓസിസിനെ 5-0ത്തിനാണ് ഇന്ത്യ തകര്‍ത്തത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ ചൈനയോടൊപ്പം ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ചൈനയുമായി നാളെ നടക്കുന്ന മത്സരത്തില്‍ വിജയിക്കാനായാല്‍ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരാകും.
ആദ്യ ദിവസം കാനഡയെ 4-1ന് തോല്‍പ്പിച്ച ഇന്ത്യ ഓസ്‌ട്രേലിയയെ 5-0നും കാനഡ 4-1 നും തകര്‍ത്തുവിട്ടു.

സിംഗിള്‍സില്‍ ഓസ്‌ട്രേലിയയുടെ എഫ്രയിം സ്റ്റീഫന്‍ സാമിനെ തോല്‍പ്പിച്ച ലക്ഷ്യ സെന്നാണ് ഇന്ത്യയുടെ വിജയ തേരോട്ടത്തിന് തുടക്കമിട്ടത്. 21-14, 21-16 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. രണ്ടാം സിംഗിള്‍സില്‍ 21-8, 21-6 സെറ്റുകള്‍ക്ക് ശ്രേയ് ധന്‍ഡിനെ തോല്‍പ്പിച്ച ആയുഷ് ഷെട്ടി ഇന്ത്യക്ക് 2-0 ലീഡ് നല്‍കി. 30 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ എച്ച്എസ് പ്രണോയ് 21-11, 21-17 ന് റിഷി ഹോണ്ട ഭൂപതിയെ തോല്‍പ്പിച്ചു. ഡബിള്‍സില്‍ സാത്വിക്‌സയ് രാജ് റാങ്കിഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം 21-14, 21-16 ന് റിസ്‌കി ഹിദായത്ത്-ജാക്ക് യു സഖ്യത്തെയും കീഴടക്കി. രണ്ടാം ഡബിള്‍സില്‍ ഹരിഹരന്‍ അംസകരുണനും മലയാളി എം.ആര്‍ അര്‍ജുനും ഉള്‍പ്പെട്ട സഖ്യം 21-12, 21-10 ന് അന്ധിക റമദിയാന്‍ എഫ്രായിം സഖ്യത്തെ പരിജയപ്പെടുതിയതോടെ ഇന്ത്യന്‍ വിജയം പൂര്‍ണമായി.

Leave a comment

Your email address will not be published. Required fields are marked *