April 28, 2026
  • April 28, 2026
Breaking News
  • Home
  • Uncategorized
  • ‘നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ, മോന്തയ്ക്കിട്ട് അടിക്കൂട്ടാ’; ഷിയാസ് കരീമിന്റെ ശബ്ദ സന്ദേശം പുറത്ത്

‘നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ, മോന്തയ്ക്കിട്ട് അടിക്കൂട്ടാ’; ഷിയാസ് കരീമിന്റെ ശബ്ദ സന്ദേശം പുറത്ത്

By on April 28, 2026 0 46 Views
Share

നഗ്ന ചിത്രങ്ങള്‍ പോൺ സൈറ്റിൽ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്ന് പണം തട്ടിയ കേസില്‍ നടന്‍ ഷിയാസ് കരീമിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവതിയോട് ഷിയാസ് പണം ആവശ്യപ്പെടുന്നതിന്‍റെയും ഭീഷണിപ്പെടുത്തുന്നതിന്‍റെയും ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ‘നീ ആരാണെന്ന് നിനക്കറിയാമല്ലോ, പിന്നെ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ, മോന്തയ്ക്കിട്ട് അടിക്കൂട്ടാ. ജിം എന്തായാലും ഞാന്‍ സെറ്റാക്കും. നിന്‍റെയടുത്ത് നിന്ന് 20 ലക്ഷം വാങ്ങിയത് തീര്‍ക്കണമെന്നാണ് മനസ് പറയുന്നത്. അത് തീര്‍ക്കും’ പുറത്തുവന്ന ശബ്ദ സന്ദേശത്തിൽ ഷിയാസ് പറയുന്നു. ‘നിന്‍റെയീ സ്റ്റാറ്റസിടല്‍ ഒന്ന് കുറച്ചോട്ടാ. എന്‍റെ ഫൊട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ എന്നാണ് മറ്റൊരു സന്ദേശത്തില്‍ പറയുന്നത്.

യുവതിയുടെ സുഹൃത്തില്‍ നിന്ന് പത്തുലക്ഷത്തോളം രൂപ കടം വാങ്ങാനും ഷിയാസ് ആവശ്യപ്പെടുന്നതായി ശബ്ദ സന്ദേശത്തില്‍ കേള്‍ക്കാം. പണം ശരിയാക്കാന്‍ യുവതിയെ നിര്‍ബന്ധിക്കുന്നുമുണ്ട്. ‘‘നീ എങ്ങനെയേലും കുറച്ച് ഫണ്ട് സെറ്റ് ചെയ്യ്. എവിടുന്നേലും പൈസ കിട്ടാന്‍ വഴിയുണ്ടോ? ഒരു ഒന്നു രണ്ട് ലക്ഷം രൂപ…നീ അവന് മെസേജ് അയയ്ക്ക് ,വോയിസ്.. ഒരു 10 ലാക്ക് റുപ്പീസിന്‍റെ ആവശ്യമുണ്ട്.. അത്യാവശ്യമാണ്. കുറച്ച് ദിവസം കഴിയുമ്പോ തിരിച്ച് തരാം എന്ന് പറ. അവനെന്താ പറയുന്നേ എന്ന് നോക്ക്’’, ഷിയാസ് പറയുന്നു.
സാമ്പത്തികമായും ലൈംഗികമായും ചൂഷണം നടത്തിയെന്ന പരാതിയുമായാണ് യുവതി രംഗത്തെത്തിയത്. സുഹൃത്തും പങ്കാളിയുമായിരുന്ന താരം 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവതി ആരോപിക്കുന്നു. നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അശ്ലീല പോൺ വെബ്സൈറ്റുകൾക്ക് നൽകുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പാലാരിവട്ടം പൊലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു. മാനസികമായി തന്നെ പീഡിപ്പിച്ചതിനാലാണ് പരാതി നൽകാൻ മുന്നോട്ടു വന്നതെന്ന് യുവതി പോലീസിന് മൊഴി നൽകി. ഒപ്പമുണ്ടാകും എല്ലാ കാലത്തുമെന്ന വാഗ്ദാനം നൽകി കൊച്ചിയിലും കോഴിക്കോടുമുള്ള ഹോട്ടലിൽ കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചെന്നും ഇവർ പറയുന്നു.


ഇന്‍സ്റ്റഗ്രാം ചാറ്റുകളും വോയ്സ് റെക്കോര്‍ഡും പണം പലപ്പോഴായി നൽകിയ അക്കൗണ്ട് രേഖകളും പരാതിക്കൊപ്പം പൊലീസിന് കൈമാറി. എന്നാൽ അറുപത് വയസ്സുള്ള സ്ത്രീയാണ് തനിക്കെതിരെ കള്ളക്കേസുമായി വന്നതെന്നും കുടുംബവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പരാതി ഉയരാൻ കാരണമെന്നുമാണ് ഷിയാസിന്റെ വിശദീകരണം.
നേരത്തെയും സമാനമായ കേസ് ഷിയാസിനു നേെര ഉയർന്നിരുന്നു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ ഷിയാസ് കരീം മൂന്നു വര്‍ഷം മുന്‍പ് അറസ്റ്റിലാകുകയും ചെയ്തു. ചെന്നൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു പിടിയിലായത്. അന്ന് ഷിയാസിനെതിരെ കേരള പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ദുബായിൽനിന്നു ചെന്നൈയിൽ എത്തിയപ്പോൾ തടഞ്ഞുവച്ച് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു.

ഭീഷണിപ്പെടുത്തി വൻതുക വാങ്ങാനാണ് യുവതി അടുപ്പം സ്ഥാപിച്ചതെന്നു ഷിയാസ് അന്ന് ജാമ്യാപേക്ഷയിൽ പറഞ്ഞു. എറണാകുളത്ത് ഫിറ്റ്നസ് ഇൻസ്ട്രക്ടറായ കാസർകോട് പടന്ന സ്വദേശിനിയാണ് ഷിയാസിനെതിരെ ചന്തേര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിവാഹബന്ധം വേർപിരിഞ്ഞ 32 വയസ്സുകാരിക്ക് വിവാഹ വാഗ്ദാനം നൽകുകയും 2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലുംവച്ച് പീഡിപ്പിക്കുകയും ചെയ്തെന്നാണു പരാതി.
യുവാവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് യുവതി പരാതിയുമായി എത്തിയത്. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരിൽ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിലുണ്ടായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *