June 12, 2026
  • June 12, 2026
Breaking News
  • Home
  • Uncategorized
  • കേരള പൈതൃകത്തെ അടയാളപ്പെടുത്തി ന്യൂഡൽഹി മ്യൂസിയത്തിൽ ചുമർചി

കേരള പൈതൃകത്തെ അടയാളപ്പെടുത്തി ന്യൂഡൽഹി മ്യൂസിയത്തിൽ ചുമർചി

By on June 12, 2026 0 16 Views
Share

മാഹി : ന്യൂഡൽഹിയിലെ നാഷണൽ ക്രാഫ്റ്റ് മ്യൂസിയത്തിൻ്റെ ചുമരിൽ
ആദ്യമായി കേരള ചുമർ ചിത്രം ആലേഖനം ചെയ്യപ്പെട്ടത് ശ്രദ്ധേയമായി.
കേരളത്തിൻ്റെ കലാ സാംസ്കാരിക പൈതൃകം വ്യക്തമാക്കുന്ന ചിത്രമാണ് വരച്ചത്. കഥകളിയും മോഹിനിയാട്ടവും, വള്ളം കളിയും, പുലികളിയും, കളരിപ്പയറ്റും, വേലയും തുടങ്ങിയ ഗൃഹാതുരത്വമുണർത്തുന്ന ചിത്രങ്ങൾ ഇനി ഡൽഹിയിലെ കലാസ്വാദകർക്ക് വായിച്ചെടുക്കാം.
70അടി വലുപ്പമുള്ള ചിത്രം 10 ദിവസം കൊണ്ടാണ് പ്രമുഖ ചുമർചിത്രകാരിയും സാമൂഹിക-പരിസ്ഥിതി പ്രവർത്തകയുമായ കെ.ഇ സുലോചന മാഹിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. രഞ്ജിത്ത് അരിയിൽ, ഷിബുരാജ് വടകര, ആർ. ശുഭശ്രീ എന്നിവരടങ്ങുന്ന ചിത്രകാരന്മാർ കൂടി ചേർന്നാണ് ചിത്രത്തിന് ജീവൻ നൽകിയത്.
ചിത്രത്തിൻ്റെ നേത്രോന്മീലനം ഹാൻഡി ക്രാഫ്റ്റ് ഡവലപ്മെൻ്റ് കമ്മീഷണർ അമൃത് രാജ് നിർവഹിച്ചു. സീനിയർ ഡയറക്ടർ കേണൽ മനോജ് റാണ അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടർ ശൈലേഷ് സിങ്, കെ.ഇ. സുലോചന എന്നിവർ പ്രസംഗിച്ചു.

Leave a comment

Your email address will not be published. Required fields are marked *