July 29, 2026
  • July 29, 2026
Breaking News
  • Home
  • Uncategorized
  • മഹാരാഷ്ടയിൽ എൻജിനീയറിങ്-ഫാർമസി പ്രവേശന പരീക്ഷയിൽ ക്രമക്കേട്; അനുകൂലമായ പരീക്ഷാ സെന്ററുകൾ അനുവദിക്കാൻ ലക്ഷങ്ങൾ കൈക്കൂലി

മഹാരാഷ്ടയിൽ എൻജിനീയറിങ്-ഫാർമസി പ്രവേശന പരീക്ഷയിൽ ക്രമക്കേട്; അനുകൂലമായ പരീക്ഷാ സെന്ററുകൾ അനുവദിക്കാൻ ലക്ഷങ്ങൾ കൈക്കൂലി

By on July 29, 2026 0 32 Views
Share

EXAM

മഹാരാഷ്ട്രയിലെ എൻജിനീയറിങ്-ഫാർമസി പ്രവേശന പരീക്ഷ (CET ) യിൽ ക്രമക്കേട്. അനുകൂലമായ പരീക്ഷാ സെന്ററുകൾ അനുവദിക്കാൻ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശം പുറത്ത്. രക്ഷിതാക്കളോടാണ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെടുന്നത്. പത്ത് മുതൽ 12 ലക്ഷം വരെ നൽകിയാൽ ആവശ്യപ്പെടുന്നത് പോലെ തന്നെ പരീക്ഷാ സെന്ററുകൾ അനുവദിക്കും. ചില സഹായങ്ങളും അവിടുന്ന് ലഭിക്കുമെന്നും ഓഡിയോ സന്ദേശത്തിൽ പറയുന്നു.

പ്ലസ്ടുവിന് 50% നേടിയവർ വരെ CET പ്രവേശന പരീക്ഷയിൽ നൂറ് ശതമാനം നേടിയാണ് വിജയിച്ചത്. ഇത് എങ്ങനെയെന്നുള്ള അന്വേഷണം നടക്കുമ്പോഴാണ് തട്ടിപ്പുമായി ബന്ധപ്പെട്ട ഓഡിയോ സന്ദേശങ്ങൾ പുറത്തുവരുന്നത്. നിരവധി വിദ്യാർഥികളുടെ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നേരത്തെ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് ചോദ്യപേപ്പർ ചോർന്നിരുന്നു. സർക്കാരിനെതിരെ പ്രക്ഷോഭം കടുപ്പിക്കാൻ പ്രതിപക്ഷം.

Leave a comment

Your email address will not be published. Required fields are marked *