February 11, 2026
  • February 11, 2026
Breaking News
  • Home
  • Uncategorized
  • ഒവിസിസി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ തറവാട് ഫിസിയോ ന്യൂറോറിഹാബ് സെന്ററും ചേര്‍ന്ന് സ്ട്രോക്ക് ബോധവല്‍ക്കരണം സംഘടിപ്പിച്ചു. തലശ്ശേരി നഗരസഭാ ചെയര്‍പേര്‍സണ്‍ കാരായി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

ഒവിസിസി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ തറവാട് ഫിസിയോ ന്യൂറോറിഹാബ് സെന്ററും ചേര്‍ന്ന് സ്ട്രോക്ക് ബോധവല്‍ക്കരണം സംഘടിപ്പിച്ചു. തലശ്ശേരി നഗരസഭാ ചെയര്‍പേര്‍സണ്‍ കാരായി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

By on January 27, 2026 0 144 Views
Share

ഒ വി സി സി കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് സിയാദ് Ceeco അധ്യക്ഷനായി. തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കാരായി ചന്ദ്രശേഖരനെയും വാര്‍ഡ് കൗണ്‍സിലര്‍ ഷാലിമ ടീച്ചറെയും ചടങ്ങില്‍ ആദരിച്ചു. ഒവിസിസി കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ തെറാപ്പി സെന്ററിന്റെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത അസ്ലം മെഡിനോവ , മുഹമ്മദ് ഷാനിദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അംഗങ്ങളുടെ മക്കളില്‍ സ്റ്റേറ്റ് കലോത്സവത്തിലെ വിവിധ മത്സരങ്ങളില്‍ വിജയികളായവരെയും ആദരിച്ചു.

തലശ്ശേരിയിലെ സീനിയര്‍ ന്യൂറോളജി സ്റ്റ് ആയ ഡോ രാജീവ് നമ്പ്യാര്‍ എന്താണ് സ്ട്രോക്ക് എന്നതിനെക്കുറിച്ചും. സമ്മര്‍ദ്ദങ്ങളെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് തണല്‍ ദയ റിഹാബിലിറ്റേഷന്‍ സെന്ററിലെ കമ്മ്യൂണിറ്റി സൈക്കാട്രി ഹെഡ് ഡോ. ലുക്മാന്‍ ഷാ, തറവാട് ഫിസിയോ ന്യൂറോറിഹാബ് സെന്ററിലെ ഫിസിയോതെറാപ്പി ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ആഷിക് അഷ്റഫിന്റെ സാന്നിധ്യത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് റിതിക് ജിത്ത് സ്ട്രോക്ക് റിഹാബിലിറ്റേഷനെ കുറിച്ച് സംസാരിച്ചു.

തറവാട് നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സമീര്‍ കോയക്കുട്ടി, തറവാട് ഫിസിയോ റിഹാബ് സെന്റര്‍ പ്രസിഡന്റ് മുഹമ്മദ് ശരീഫ്, സെക്രട്ടറി ഹാരിസ് ടി എം, സി വി ഷാജിര്‍ എന്നിവര്‍ സംസാരിച്ചു. . ബുഹാരി ബിന്‍ അബ്ദുല്‍ ഖാദര്‍ സ്വാഗതവും ഒ വി സി സി കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി അഷ്‌റഫ് കെ എം നന്ദിയും അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *