March 4, 2026
  • March 4, 2026
Breaking News
  • Home
  • Uncategorized
  • മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

By on March 4, 2026 0 30 Views
Share

മധ്യപൂർവേഷ്യൻ സംഘർഷത്തിൽ താറുമാറായി വ്യോമഗതാഗതം. കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തേണ്ട 19 വിമാനങ്ങൾ റദ്ദാക്കി. ഇന്ത്യയിൽ നിന്നും ഗൾഫിലേക്ക് ഇന്ന് 58 പ്രത്യേക വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.

സംഘർഷത്തിന്റെ അഞ്ചാം ദിനവും വ്യോമഗതാഗത മേഖലയിൽ ആശങ്ക തുടരുകയാണ്. പ്രതിസന്ധി നേരിടാൻ യുഎഇയിലെ ഫുജൈറയിൽ നിന്ന് കൊച്ചിയിലേക്ക് ഉൾപ്പെടെ, എട്ട് പ്രത്യേക വിമാനങ്ങൾ സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചു . ഇന്ന് രാത്രി 8:50നാണ് കൊച്ചിയിലേക്കുള്ള വിമാനം. ഇന്ത്യയിൽ നിന്നും ഗൾഫിലേക്ക് 58 വിമാന സർവീസുകൾ ഉണ്ടാകും . നിയന്ത്രിത വ്യോമാതിർത്തി ഒഴിവാക്കിയാണ് സർവീസുകൾ നടത്തുന്നത് . അതിനിടെ യുഎഇയിലെ ഫുജൈറയിൽ കുടുങ്ങിയ യാത്രക്കാർ നെടുമ്പാശ്ശേരിയിൽ തിരിച്ചെത്തി. അക്ബർ ട്രാവൽസ് ഒരുക്കിയ പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് 186 യാത്രക്കാർ എത്തിയത്. യുഎഇയിലുള്ളവരെല്ലാം സുരക്ഷിതരാണെന്നും ആശങ്കവേണ്ടെന്നും യാത്രക്കാർ പറഞ്ഞു.

പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് നെടുമ്പാശ്ശേരിയിൽ നിന്ന് ഇന്ന് 8 വിമാനങ്ങൾ സർവീസ് നടത്തി. തിരിച്ച് ആറു വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിലേക്ക് എത്തിയത്. കൂടുതൽ വിമാനങ്ങളും മസ്കറ്റിൽ നിന്നാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തേണ്ട 19 വിമാനങ്ങൾ റദ്ദാക്കി. കരിപൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി . കരിപൂരിൽ നിന്നുള്ള 20 സർവീസുകളും കരിപ്പൂരിലേക്കുള്ള 20 സർവീസുകളുമാണ് റദ്ദാക്കിയത്. അതേസമയം റിയാദ്, മസ്ക്കറ്റ് എന്നിവിടങ്ങളിൽ നിന്നും അവിടേക്ക് തിരിച്ചുമുള്ള സർവീസുകൾ നടന്നു മസ്ക്കറ്റിൽ നിന്നുള്ള സലാം എയർ, റിയാദിൽ നിന്നുള്ള ഫ്ളൈനാസ് എന്നിവയാണ് സർവീസ് നടത്തിയത്.

 

Leave a comment

Your email address will not be published. Required fields are marked *