May 2, 2026
  • May 2, 2026
Breaking News
  • Home
  • Uncategorized
  • വീണാ ജോർജിന് 8000വോട്ടിന്റെ ഭൂരിപക്ഷം, അബിൻ 10000 വോട്ടുകൾക്ക് ജയിക്കും; ആറന്മുളയിൽ വിജയ പ്രതീക്ഷയിൽ മുന്നണികൾ

വീണാ ജോർജിന് 8000വോട്ടിന്റെ ഭൂരിപക്ഷം, അബിൻ 10000 വോട്ടുകൾക്ക് ജയിക്കും; ആറന്മുളയിൽ വിജയ പ്രതീക്ഷയിൽ മുന്നണികൾ

By on May 2, 2026 0 28 Views
Share

പത്തനംതിട്ട: ആറന്മുളയില്‍ വിജയപ്രതീക്ഷയില്‍ മൂന്ന് മുന്നണികളും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് 8000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ 10000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കി ജയിക്കുമെന്ന് യുഡിഎഫും കണക്കുകൂട്ടുന്നു.

2016ല്‍ വീണാ ജോര്‍ജ് ജയിച്ചത് 7646 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. കഴിഞ്ഞ തവണ വീണാ ജോര്‍ജിന്റെ ഭൂരിപക്ഷം 19003 ആയി ഉയര്‍ന്നിരുന്നു. 2021ല്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 46.5 ശതമാനം വീണാ ജോര്‍ജ് നേടിയിരുന്നു. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനം വോട്ട് ചെയ്തതായാണ് എല്‍ഡിഎഫ് വിലയിരുത്തല്‍.

അതേസമയം ഭരണവിരുദ്ധ വികാരം ആറന്മുളയില്‍ എല്‍ഡിഎഫിന് ദോഷകരമാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. ആരോഗ്യവകുപ്പിന് എതിരെ ഉയര്‍ന്ന പരാതികളും എല്‍ഡിഎഫിനെ പിന്നോട്ട് അടിക്കുമെന്ന് യുഡിഎഫ് കരുതുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം കൂടുതല്‍ വോട്ട് പിടിച്ചാല്‍ യുഡിഎഫിന് നേട്ടം ആകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍.

2016ല്‍ എന്‍ഡിഎക്ക് കിട്ടിയ വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ട് കുമ്മനത്തിന് ലഭിക്കുമെന്നാണ് എന്‍ഡിഎയുടെ വിലയിരുത്തല്‍. 2016ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം ടി രമേശ് നേടിയത് 37906 വോട്ടുകളാണ്. 2021ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വോട്ട് 29099 ആയി കുറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *