June 17, 2026
  • June 17, 2026
Breaking News
  • Home
  • Uncategorized
  • ആഭിചാരക്രിയയുടെ മറവില്‍ 15കാരിക്ക് നേരെ പീഡനശ്രമം; ബിജെപി മുന്‍ നേതാവിനെതിരെ പോക്‌സോ കേസ്

ആഭിചാരക്രിയയുടെ മറവില്‍ 15കാരിക്ക് നേരെ പീഡനശ്രമം; ബിജെപി മുന്‍ നേതാവിനെതിരെ പോക്‌സോ കേസ്

By on June 17, 2026 0 22 Views
Share

rape attempt amid black magic ex bjp leader arrested in pathanamthitta

പത്തനംതിട്ട അടൂരില്‍ ആഭിചാരക്രിയയുടെ മറവില്‍ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ടി രഞ്ജുവിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. (rape attempt amid black magic ex bjp leader arrested in pathanamthitta)

ഇക്കഴിഞ്ഞ പത്താം തിയതിയാണ് സംഭവം നടക്കുന്നത്. ഒരു ആഭിചാര ക്രിയ നടത്താനാണ് രാത്രി രഞ്ജു പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. മറ്റൊരു സുഹൃത്ത് വഴിയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാളെ ബന്ധപ്പെടുന്നത്. എന്നാല്‍ ക്രിയകള്‍ക്കിടെ ഇയാള്‍ പെണ്‍കുട്ടിയെ ഒരു മുറിയിലേക്ക് ഒറ്റയ്ക്ക് വിളിച്ചുവരുത്തി. ശേഷം കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *