June 17, 2026
  • June 17, 2026
Breaking News
  • Home
  • Uncategorized
  • വിലക്കേർപ്പെടുത്തിയ സംഭവം ; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ടെലിഗ്രാം

വിലക്കേർപ്പെടുത്തിയ സംഭവം ; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ടെലിഗ്രാം

By on June 17, 2026 0 9 Views
Share

telegram

നീറ്റ് പുനഃപരീക്ഷയെ സംബന്ധിച്ച് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ടെലിഗ്രാം. കേന്ദ്രസർക്കാർ നടപടിയിൽ ടെലിഗ്രാം സി ഇ ഒ എതിർപ്പറിയിച്ചു. ഇന്നലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ടെലിഗ്രാം ആപ്പ് പൂർണമായി നീക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടായ തട്ടിപ്പുകളും വ്യാജ സന്ദേശങ്ങളും തടയുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി എന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നത്. എന്നാൽ സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ടെലിഗ്രാം.

സർക്കാർ നടപടി ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. 150 ദശലക്ഷം ആളുകളാണ് ടെലിഗ്രാം സേവനങ്ങൾ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ സാധാരണക്കാരെയാണ് ബാധിക്കുന്നതെന്നും സി ഇ ഒ കൂട്ടിച്ചേർത്തു.

Leave a comment

Your email address will not be published. Required fields are marked *