July 30, 2026
  • July 30, 2026
Breaking News
  • Home
  • Uncategorized
  • കാണാതെ പോകരുതേ ഇവരെ; സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പി ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം 25 ദിവസം പിന്നിട്ടു

കാണാതെ പോകരുതേ ഇവരെ; സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പി ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം 25 ദിവസം പിന്നിട്ടു

By on July 30, 2026 0 27 Views
Share

protest by LP teachers' rank holders in front of the Secretariat

സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം 25 ദിവസം പിന്നിട്ടു. അധ്യാപക-വിദ്യാര്‍ഥി അനുപാതം പുനക്രമീകരിക്കണമെന്നാണ് പ്രധാന ആവശ്യം. നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് യുപിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സും അനിശ്ചിതകാല സമരം ആരംഭിച്ചു. കൂടാതെ ഓള്‍ കേരള പിഎസ്‌സി ഡ്രൈവേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നുവരികയാണ്. (protest by LP teachers’ rank holders in front of the Secretariat)

സിജെപി സമരത്തിന് കേരളത്തില്‍ നിന്നുള്‍പ്പെടെ വന്‍ പിന്തുണ ലഭിച്ച സാഹചര്യത്തിലാണ് തങ്ങളേയും പരിഗണിക്കണമെന്നും കാണാതെ പോകരുതെന്നും കേരളത്തിലെ പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സും പറയുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറെ മൂന്നാം മാസമാകുമ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരവേലിയേറ്റമാണ് കാണുന്നത്. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ പാസായിട്ടും ജോലി ലഭിക്കാത്തതിന്റേയും ഏജ് ഓവര്‍ ആകുമെന്നതിന്റേയും ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് പ്രതിഷേധക്കാര്‍.എത്രയും പെട്ടെന്ന് വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. ആറ് വട്ടം മന്ത്രിതല ചര്‍ച്ച നടന്നിട്ടും ഇതുവരെ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. നിരാഹാര സത്യാഗ്രഹം ഉള്‍പ്പെടെ നടത്തുകയാണ് റാങ്ക് ഹോള്‍ഡേഴ്‌സ്. മന്ത്രിമാരെ കണ്ടെങ്കിലും ചര്‍ച്ചയ്ക്കുള്ള അവസരം പോലും ഒരുക്കിയില്ലെന്ന് പ്രതിഷേധക്കാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *