May 4, 2026
  • May 4, 2026
Breaking News
  • Home
  • Uncategorized
  • നിയമസഭാ തിരഞ്ഞെടുപ്പ്: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ നാളെ

നിയമസഭാ തിരഞ്ഞെടുപ്പ്: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ നാളെ

By editor on May 3, 2026
0 59 Views
Share

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ ആരംഭിക്കും. വോട്ടെണ്ണലിനായി എല്ലാ സംസ്ഥാനങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്.

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണലിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 140 വോട്ടെണ്ണൽ ഹാളുകളിലായാണ് വോട്ടെണ്ണൽ നടക്കുക. 15,464 ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ആദ്യം തപാൽ വോട്ടുകളും തുടർന്ന് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണും. ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 79.7 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ആകെ 883 സ്ഥാനാർത്ഥികളാണ് കേരളത്തിൽ ജനവിധി തേടുന്നത്.

 

അസം: ​അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ 35 ജില്ലകളിലായി സജ്ജീകരിച്ചിട്ടുള്ള 40 കേന്ദ്രങ്ങളിൽ നടക്കും. കനത്ത സുരക്ഷാ വലയത്തിലാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ. 59 വനിതകൾ ഉൾപ്പെടെ ആകെ 722 സ്ഥാനാർത്ഥികളുടെ വിധിയാണ് നാളെ അറിയാൻ കഴിയുക. ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 85.96 ശതമാനം പോളിംഗാണ് അസമിൽ രേഖപ്പെടുത്തിയത്.

പശ്ചിമ ബംഗാൾ: സംസ്ഥാനത്തുടനീളം 77 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. സുതാര്യത ഉറപ്പാക്കാൻ വിവിധ തലങ്ങളിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

 

​തമിഴ്‌നാട്: 234 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെണ്ണലിനായി 10,545 ജീവനക്കാരെയും 4,624 മൈക്രോ ഒബ്സർവർമാരെയും നിയോഗിച്ചു. ഓരോ മണ്ഡലത്തിലും പ്രത്യേക നിരീക്ഷകർ നടപടികൾ മേൽനോട്ടം വഹിക്കും.

 

​പുതുച്ചേരി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച നിരീക്ഷകരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അതീവ സുതാര്യമായി വോട്ടെണ്ണൽ നടത്തുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ പി. ജവഹർ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *