May 4, 2026
  • May 4, 2026
Breaking News
  • Home
  • Uncategorized
  • ഭാരം സാധാരണ ജനങ്ങളുടെ തലയില്‍, കേരളത്തിലും ചെറുകിട സ്ഥാപനങ്ങള്‍ പൂട്ടേണ്ടി വന്നു, കേന്ദ്ര നയം തിരുത്തപ്പെടണം’; പാചക വാതക വിലവര്‍ധനയില്‍ മുഖ്യമന്ത്രി

ഭാരം സാധാരണ ജനങ്ങളുടെ തലയില്‍, കേരളത്തിലും ചെറുകിട സ്ഥാപനങ്ങള്‍ പൂട്ടേണ്ടി വന്നു, കേന്ദ്ര നയം തിരുത്തപ്പെടണം’; പാചക വാതക വിലവര്‍ധനയില്‍ മുഖ്യമന്ത്രി

By editor on May 3, 2026
0 12 Views
Share

തിരുവനന്തപുരം: വാണിജ്യ ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടർ വില കൂട്ടിയതിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

കഴിഞ്ഞ ദിവസം വാണിജ്യ സിലിണ്ടറിന്റെ വില വർധിച്ച്‌ 3000 രൂപയിലെത്തിയിരുന്നു. മാസങ്ങളായി പാചകവാതക ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഹോട്ടല്‍ വ്യവസായ മേഖലയ്ക്ക് അന്യായമായ ഈ വിലവർദ്ധന താങ്ങാനാവില്ലെന്നും ഇത് സാധാരണ ജനങ്ങളെയാണ് ബാധിക്കുകയെന്നും മുഖ്യമന്ത്രി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിർത്തി ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി.

 

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

 

‘പാചകവാതകത്തിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവർധന ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുകയാണ്. വാണിജ്യ ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടർ വില ഒറ്റയടിക്ക് 993 രൂപയോളം വർദ്ധിപ്പിച്ച്‌ 3,000 രൂപയില്‍ അധികമാക്കിയത് ഹോട്ടല്‍-റെസ്റ്റോറന്റ് മേഖലയെ തകർക്കുന്ന നടപടിയാണ്. കുടിയേറ്റത്തൊഴിലാളികളും ചെറുകുടുംബങ്ങളും ആശ്രയിക്കുന്ന അഞ്ചു കിലോ എല്‍പിജി സിലിണ്ടർ വില 251.50 രൂപയാണ് കൂട്ടിയത്.

 

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ്

 

രാജ്യത്തെ സാധാരണക്കാരെയും ചെറുകിട സംരംഭകരെയും കുടിയേറ്റത്തൊഴിലാളികളെയും കടുത്ത പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ടുള്ള ഈ വർദ്ധനവ്.

 

പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം മാസങ്ങളായി പാചകവാതക ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഹോട്ടല്‍ വ്യവസായ മേഖലയ്ക്ക് അന്യായമായ ഈ വിലവർദ്ധന താങ്ങാനാവില്ല. അതിന്റെ ഭാരം ആത്യന്തികമായി സാധാരണ ജനങ്ങളുടെ തലയിലാണ് വന്നു വീഴുക. കേരളത്തിലുള്‍പ്പെടെ പല ചെറുകിട സ്ഥാപനങ്ങളും പൂട്ടേണ്ടി വരുന്ന അവസ്ഥയിലുമാണ്.

 

എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിർത്തി ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ല. കോർപ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കേന്ദ്ര നയം തിരുത്തപ്പെടണം. അമിതമായി വർദ്ധിപ്പിച്ച ഈ തുക ഉടൻ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നു.’- മുഖ്യമന്ത്രി പിണറായി വിജയൻ

Leave a comment

Your email address will not be published. Required fields are marked *