June 18, 2026
  • June 18, 2026
Breaking News
  • Home
  • Uncategorized
  • ‘കൈ’ പിടിക്കാൻ കേരളം, യുഡിഎഫ് മുന്നേറ്റം ആഘോഷമാക്കി പ്രവര്‍ത്തകര്‍

‘കൈ’ പിടിക്കാൻ കേരളം, യുഡിഎഫ് മുന്നേറ്റം ആഘോഷമാക്കി പ്രവര്‍ത്തകര്‍

By editor on May 4, 2026
0 51 Views
Share

കേരള നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി മൂന്ന് മണിക്കൂർ പിന്നിടുമ്പോള്‍ യുഡിഎഫിന് വമ്പൻ മുന്നേറ്റം.

 

വോട്ടെണ്ണല്‍ തുടങ്ങി മൂന്ന് മണിക്കൂർ പിന്നിടുമ്പോള്‍ യുഡിഎഫിന് വമ്പൻ മുന്നേറ്റം. എല്‍ഡിഎഫ് വൻ തിരിച്ചടി നേരിടുകയാണ് ഈ ഘട്ടത്തില്‍.

യുഡിഎഫ് നിലവില്‍ 95 സീറ്റിന് മുകളില്‍ ലീഡ് നിലനി‍ർത്തുകയാണ്.

നൂറ് സീറ്റുകള്‍ നേടുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ വാക്കുകള്‍ യാഥാർത്ഥ്യമാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് കേരളം.

യുഡിഎഫ് പ്രമുഖരെല്ലാം ലീഡ് ചെയ്യുമ്പോള്‍ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി എൻ വാസവൻ, വി ശിവന്‍കുട്ടി, വീണ ജോർജ്, ഗണേഷ് കുമാർ, ആർ ബിന്ദു, പി രാജീവ്, ഒ ആർ കേളു, അബ്ദുറഹിമാൻ, എം ബി രാജേഷ്, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രൻ, പി പ്രസാദ് എന്നിവർ പിന്നിലാണ്.

കോണ്‍ഗ്രസ് പ്രവർത്തകരുടെ മുദ്രാവാക്യങ്ങള്‍ നിരത്തുകളില്‍ മുഴങ്ങുകയാണ്. 10 വർഷത്തിന് ശേഷം യുഡിഎഫ് വമ്പൻ മുന്നേറ്റം നടത്തുന്നതിന്‍റെ ആവേശത്തിലാണ് അണികള്‍.

 

 

 

 

Leave a comment

Your email address will not be published. Required fields are marked *