August 3, 2026
  • August 3, 2026
Breaking News
  • Home
  • Uncategorized
  • നെന്മാറ പോത്തുണ്ടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; നിരവധി യാത്രക്കാര്‍ക്ക് പരുക്ക്

നെന്മാറ പോത്തുണ്ടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; നിരവധി യാത്രക്കാര്‍ക്ക് പരുക്ക്

By on August 3, 2026 0 37 Views
Share

KSRTC bus overturns at Pothundi, Nenmara

പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നാട്ടുകാരും പൊലീസും ചേര്‍ന്ന് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയാണ്. (KSRTC bus overturns at Pothundi, Nenmara)

പോത്തുണ്ടി ഡാമിനടുത്ത് ചെക്ക് പോസ്റ്റിന് സമീപത്തുവച്ചാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. നെന്മാറയില്‍ നിന്ന് ഏഴോളം ആംബുലന്‍സുകള്‍ അപകടസ്ഥലത്തേക്ക് എത്തുകയാണ്. രണ്ട് പേരുടെ പരുക്ക് ഗുരുതരമെന്നാണ് വിവരം. ബസില്‍ കുടുങ്ങിയവരെ എല്ലാവരേയും പുറത്തെടുക്കാന്‍ സാധിച്ചതായി നാട്ടുകാരും പൊലീസും അറിയിച്ചു.

ബസ് കൂടുതല്‍ താഴ്ചയിലേക്ക് വീഴുന്നതിന് മുമ്പ് ഒരു മരത്തില്‍ ഇടിച്ച് നിന്നതിനാലാണ് വലിയ അപകടം ഒഴിവായത്. 80ലേറെ യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്.

Leave a comment

Your email address will not be published. Required fields are marked *