August 3, 2026
  • August 3, 2026
Breaking News
  • Home
  • Uncategorized
  • മാഹി MLA മണ്ട പറമ്പ് സന്ദർശിച്ചു

മാഹി MLA മണ്ട പറമ്പ് സന്ദർശിച്ചു

By on August 3, 2026 0 45 Views
Share

കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തകർന്ന കരിങ്കൽ മതിൽ വീണ് ചാലക്കര മണ്ടപറമ്പത്ത് നിവാസികൾ ആശ്രയിക്കുന്ന പൊതു ടേപ്പുകൾ തകർന്നതും, മറ്റു വിവരങ്ങളും ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ കുടിവെളളം പുന:സ്ഥാപിക്കുന്നതിനുള്ള സത്വരനടപടി കൈ കൊള്ളുകയും സംഭവസ്ഥലം MLA സന്ദർശിക്കുകയും ചെയ്തു. അവിടെ താമസിക്കുന്നവർ അവരനുഭവിക്കുന്ന പ്രയാസങ്ങൾ പങ്കു വെക്കുകയും അപകട സ്ഥിതിയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിനാവശ്യമായ നടപടികൾ കൈ കൊണ്ട വിവരം അവരെ അറീയ്ക്കുകയും ചെയ്തു. പ്രവേശന വഴികൾ താറുമാറായി കിടക്കുന്ന വിവരം കാണുകയും അത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി സഞ്ചാര യോഗ്യമാക്കി കൊണ്ടുള്ള പ്രവർത്തനം MLA യുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് നിവാസികൾക്ക് ഉറപ്പ് നൽകുകയും ഉണ്ടായി. നിവാസികൾക്കുള്ള ആശങ്കകൾ മുഴുവൻ തന്നെ ബന്ധപെട്ട അധികാരികളെ അറിയ്ച്ചുകൊണ്ട് സമീപ ഭാവിയിൽ തന്നെ അവർ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് പരിഹാരം കാണാൻ നിവാസികൾകൊപ്പം MLA യും കൂടെ ഉണ്ടാകുമെന്ന് ഉറപ്പ് നൽകി.

Leave a comment

Your email address will not be published. Required fields are marked *